റീടെയിൽ വ്യാപാര രംഗത്തേക്ക് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ; മൂന്നാമത്തെ സ്ഥാപനം ഞായറാഴ്ച പ്രവർത്തനം തുടങ്ങും
കുറ്റിപ്പുറം: പ്രതിസന്ധി അനുഭവിക്കുന്നവരെ ശാക്തീരിക്കുക എന്ന മഹത്തായ ഉദ്ദേശത്തെ മുൻ നിർത്തി ഇല റീട്ടെയിൽ എന്ന് ബ്രാൻഡിൽ വ്യാപാരരംഗത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഇല റീട്ടെയിൽ ബ്രാൻ്റിൽ ആരംഭിക്കുന്ന മൂന്നാമത്തെ സ്ഥാപനം തവനൂർ പഞ്ചായത്തിൽ എം ഇ എസ് ആർക്കിടെക്ചർ കോളേജിന് സമീപം പവിത്ര സ്റ്റോഴ്സ് എന്ന പേരിൽ മാർച്ച് 26 ഞായറാഴ്ച 10 മണിക്ക് തുടക്കം കുറിക്കുമെന്ന് ഇല പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ശാരീരിക അവശതകൾ അനുഭവിക്കുന്ന തവനൂർ സ്വദേശി ശബരി ഗിരീഷ് എന്ന യുവാവിന് വേണ്ടിയാണ് ഈ സ്ഥാപനമെന്ന് ഇവർ പറഞ്ഞു. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പവിത്ര സ്റ്റോഴ്സ് എന്ന പേരിൽ തുടക്കം കുറിക്കുന്നത്. സ്ഥാപനം തവനൂർ നിയോജക മണ്ഡലം എം.എൽ.എ കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി കുടുംബങ്ങളുടെ ദൈനം ദിന ആവശ്യങ്ങളെ നിറവേറ്റി മുന്നോട്ട് കൊണ്ടുപോകുന്നത് ഇലയുടെ നിരവധി പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ബാധിക്കപ്പെട്ട വ്യക്തിയും കുടുംബവും സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യത്തിലേക്കാണ് ഇല റീട്ടെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇല ഭാരവാഹികൾ പറഞ്ഞു. കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംരഭകനായ ശബരി ഗിരീഷ്, ഇല ഭാരവാഹികളായ ഡോ എൻ.എം മുജീബ് റഹ്മാൻ, കെ.എം നജീബ്, അനൂപ് കുമാർ പി.സി, എ.എ സുൽഫിക്കർ, പി സലിം എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here