HomeNewsReligionഅത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം

അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം

fatlul-fatah

അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന് സമാപനം

വളാഞ്ചേരി: അപരന്റെ വേദനയും പ്രയാസങ്ങളും ഉൾക്കൊണ്ടാവണം നാം ജീവിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അത്തിപ്പറ്റ ഉസ്താദ് മൂന്നാമത് ഉറൂസിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. അബ്ദുൽഗഫൂർ ഖാസിമി കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു.
fatlul-fatah
അന്നദാനത്തിന്റെ വിതരണോദ്ഘടനം സാദിഖലി തങ്ങൾ, സി.പി. ഹംസ ഹാജിക്ക് നൽകി നിർവഹിച്ചു. അബ്ദുൽവാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, പൂക്കോയ തങ്ങൾ ബാ അലവി, കെ.എസ്.എ. തങ്ങൾ കുളമംഗലം, ഖാസിം കോയ തങ്ങൾ എടയൂർ, സയ്യിദ് അബ്ദുറഹ്‌മാൻ തങ്ങൾ വല്ലപ്പുഴ, യൂസുഫ് ബാഖവി കൊടുവള്ളി, ഡോ. സാലിം ഫൈസി കുളത്തൂർ, അബ്ദുസമദ് ഫൈസി എടവണ്ണപ്പാറ, സലീം കുരുവമ്പലം തുടങ്ങിയവർ സംബന്ധിച്ചു. സമാപന പ്രാർഥനയ്ക്ക് കോഴിക്കോട് ഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!