ഒന്നാം സമ്മാനം 12 കോടി; തിരുവോണം ബംപർ ടിക്കറ്റ് വിൽപന ഇന്ന് മുതൽ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് (വ്യാഴാഴ്ച) പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബംപർ പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്. തിരുവോണം ബംപർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്കു വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം വീതം 12 പേർക്ക്, അഞ്ചാം സമ്മാനം ഒരു ലക്ഷം വീതം 108 പേർക്ക്, ആറാം സമ്മാനം 5,000 വീതം 16,200 പേർക്ക്, ഏഴാം സമ്മാനം 3,000 വീതം 19,440 പേർക്ക്, എട്ടാം സമ്മാനം 2,000 വീതം 27,000 പേർക്ക്, ഒൻപതാം സമ്മാനം 1,000 രൂപ വീതം ഒന്നേ കാൽ ലക്ഷം പേർക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്കും നൽകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here