വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് തൂത പൂരം പെയ്തിറങ്ങി
പെരിന്തൽമണ്ണ: വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് തൂത പൂരം പെയ്തിറങ്ങി. തൂത പുഴയുടെ അതിർത്തി പങ്കിടുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ തട്ടകങ്ങളായി വരുന്നതാണ് തൂത ഭഗവതി ക്ഷേത്രം കുടമാറ്റത്തിന്റേയും, കൂടികാഴ്ചയുടേയും ചാരുതയിൽ തൂത പൂരം വർണ്ണാഭമായി. ക്ഷേത്രത്തിൽ പുലർച്ചെ ആറാട്ട്, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം 11.30ന് വഴിപാട് പൂരങ്ങൾ വരവ് എന്നിവ നടന്നു.
വൈകീട്ട് വേല പനയടിയന്തിര ചടങ്ങുകൾക്ക് ശേഷം പകൽപ്പൂരം വരവ് തുടങ്ങി. തുടർന്ന് തൃശ്ശൂർ പൂരത്തെ അനുസ്മരിക്കും വിധം എ, ബി വിഭാഗങ്ങളിലായി തട്ടകത്തെ 26 ദേശങ്ങളിൽ നിന്നുള്ള ഗജവീരൻമാർ 15 വീതം പൂരപറമ്പിൽ മുഖാമുഖമായി അണിനിരന്ന് കുടമാറ്റം നടത്തി. പ്രഗത്ഭ കലാകാരൻമാർ അണിനിരക്കുന്ന തായമ്പകയും, പഞ്ചവാദ്യവും, നാഗത്തറ മേളവും, പൂരത്തിന് പ്രൗഡിയേകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here