അവകാശം നഷ്ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു – ഇ.ടി മുഹമ്മദ് ബഷീര്‍ എം പി
പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി.
എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് പുത്തനത്താണിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശന്ന് കരയുന്ന കുട്ടിയുടെ അവകാശം പോലും സമുദായത്തിന് നിഷേധിക്കപ്പെടുന്നു. അവകാശങ്ങള്‍ ചെറുതോതിലെങ്കിലും നടപ്പാകാനിരിക്കുന്ന കേരളത്തില്‍ പോലും ഈ അവസ്ഥയാണ്. സമുദായത്തിനോ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അനുകൂലമായി വല്ല കാര്യവുമുണ്ടായാല്‍ മുസ്‌ലിംകള്‍ എല്ലാം വാരിക്കൂട്ടുന്നുവെന്നാണ് ആരോപണങ്ങളുയരുന്നു. പല ടെലിവിഷന്‍ ചര്‍ച്ചകളും കണ്ടാല്‍ നാളെ കേരളം മുസ്‌ലിം രാജ്യമാകുമെന്ന തരത്തിലാണ്. സ്‌കോളര്‍ഷിപ്പുകളടക്കമുള്ള ആനൂകുല്യങ്ങള്‍ എല്ലാം മുസ്‌ലിംകള്‍ കൊണ്ടുപോകുന്നുവെന്ന വ്യാജപ്രചരണം നടത്തുകയാണ് പലരും. എന്നാല്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പുള്ളത് പോലെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട്. അവ നിയമപ്രകാരമല്ലാതെ ആര്‍ക്കും കൈപറ്റാന്‍ കഴിയില്ല. ലൗജിഹാദ് അടക്കം സമുദായത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണ്. ഇവ യഥാര്‍ത്ഥത്തില്‍ സമുദായത്തിന് മാത്രമല്ല, നാടിന് തന്നെ ദ്രോഹമാണ് ചെയ്യുന്നത്. ഇത്തരം പാര്‍ട്ടികളെ കരിമ്പട്ടികയില്‍ പെടുത്തണം. എങ്കിലും നാം വസ്തുതകള്‍ സമാധാനപരമായി പറഞ്ഞുകൊണ്ടിരിക്കണം. വിദ്വേഷ ചിന്ത കൊണ്ടുനടക്കുന്നവര്‍ എപ്പോഴെങ്കിലും സത്യം തിരിച്ചറിയുമെന്നും എം പി പറഞ്ഞു. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ പ്രാര്‍ത്ഥന നടത്തി. ബഷീര്‍ ഫൈസി ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹാരിസ് ഹുദവി കുറ്റിപ്പുറം എന്നിവര്‍ പ്രഭാഷണം നടത്തി. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സി എച്ച് ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, ഡോ സാലിം ഫൈസി കൊളത്തൂര്‍, കെ എം കുട്ടി എടക്കുളം, അഡ്വ. വി കെ ഫൈസല്‍ ബാബു, അശ്‌റഫ് അമ്പലത്തിങ്ങല്‍, ഫൈസല്‍ എടശ്ശേരി, എ പി സ്വബാഹ്, കെ ടി ആസാദ്, കെ എം എ റസാഖ് മുസ്‌ലിയാര്‍, ആതവനാട് മുഹമ്മദ്് കുട്ടി, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, ശഹീര്‍ അന്‍വരി പുറങ്ങ് എന്നിവര്‍ സംസാരിച്ചു. അനീസ് ഫൈസി മാവണ്ടിയൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് ഫൈസി കൈനിക്കര നന്ദിയും പറഞ്ഞു.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്,താജുദ്ദീന്‍ ദാരിമി പടന്ന,സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അബ്്ദുല്‍ നാസര്‍ സഅദി, സിദ്ധിഖ് പന്താവൂര്‍, എം അബ്ദുള്ളക്കുട്ടി, ഖാസിം ഫൈസി പോത്തന്നൂര്‍,പി.വി മുഹമ്മദ് മൗലവി,കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍,ടി.എ റശീദ് ഫൈസി പൂക്കരത്തറ, ബഷീര്‍ താണിക്കാട്ട്, ഒ. പി. എം അശ്‌റഫ് ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍ , ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ , ശഹീര്‍ ദേശമംഗലം, മുഹമ്മദ് റാസി ബാഖവി, സുലൈമാന്‍ ഉഗ്രപുരം,സലാം ഫറോക്ക്, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇസദുദ്ധീന്‍ മൗലവി പൊതുവാച്ചേരി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സയിദ് മഹ്ശൂഖ് തങ്ങള്‍, നാസര്‍ ഫൈസി കണ്ണൂര്‍, പി കെ മുഹമ്മദ് കുട്ടി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, കെ വി മുസ്തഫ ദാരിമി, സി മുഹമ്മദ് ഫൈസി, മുഹമ്മദ് ബാഖവി ഒഴുകൂര്‍, റഷീദ് മുസ്‌ലിയാര്‍ പറമ്പില്‍പീടിക, എ ഉസ്മാന്‍, അഷ്‌റഫ് മലയില്‍, ശിഹാബുദ്ദീന്‍ ഫൈസി ചേരൂര്‍, സൈതലവി ഫൈസി പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here