നോമ്പ് നാളുകളിലെ രാത്രികൾ സജീവമാക്കി തൊട്ടാപൂരിമാംഗോ മസാല
കൊളത്തൂർ: നോമ്പായത്തോടെ കവലകളിലും മറ്റും തൊട്ടാപൂരി മാംഗോ മസാലയുമായി യുവാക്കൾ സജീവമാകുന്നു. പഴുത്ത മാമ്പഴത്തിൽ ഉപ്പും മുളകും ചെമ്മീൻ പൊടിയും പ്രത്യേക ചേരുവകളും ചേർത്ത് നൽകുന്ന ഈ മസാല മാങ്ങ തിന്നാൻ ദൂരെ ഇടങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലപ്പുറം – പടപ്പറമ്പ് ഭാഗങ്ങളിലാണ് ജില്ലയിൽ ഇവ ആദ്യമായി എത്തിയത് യുവാക്കളുടെ ഇടയിലടക്കം പെട്ടന്ന് തരംഗമായതോടെ മറ്റിടങ്ങളിലേക്കും ഇവയുടെ കച്ചവടം വ്യാപിക്കുകയായിരുന്നു.
നോമ്പ് ഒന്നുമുതൽ പുലാമന്തോൾ – എടപ്പലം പാലങ്ങൾക്ക് സമീപം ഇതിന്റ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. തൊട്ടാപൂരി മാംഗോ മസാല എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ മറ്റു പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. നോമ്പ് തുറക്കുശേഷം സജീവമാകുന്ന തട്ടുകടകളിലാണ് ഇവ വിൽപ്പനക്ക് ഒരുക്കുന്നത് 20 രൂപക്ക് മൂന്ന് വലിയ കഷ്ണം ഉൾക്കൊള്ളിച്ച പേക്കുകളായും കൂടുതൽ വേണ്ടവർക്ക് അതനുസരിച്ചുമാണ് വിൽപ്പന. പഴുക്കാൻ പാകമായ മാങ്ങയാണ് ഇതിന് കൂടുതലായി ഉപയോഗിക്കുന്നത് നോമ്പ് കാലങ്ങളിൽ രാത്രിയാണ് ഇവ കൂടുതലായും വിൽപ്പന നടക്കുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന കച്ചവടം ഏതായാലും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ ജനപ്രിയമായിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here