വിദ്യാർത്ഥികൾക്ക് ആയിരത്തോളം തുണി സഞ്ചികൾ വിതരണം ചെയ്ത് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
എടയൂർ: ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ നിരോധിക്കുന്ന സാഹചര്യത്തിൽ തുണി സഞ്ചികൾ വ്യാപകമാക്കി എടയൂർ നോർത് എ.എം.എൽ.പി സ്കൂൾ. സ്കൂൾ പി.ടി.എ യും, മാനേജ്മെന്റും ചേർന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്തത് ആയിരത്തിനടുത്ത് തുണി സഞ്ചികളാണ്. ഹരിത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ കുട്ടികൾക്കും തുണി സഞ്ചികൾ വിതരണം ചെയ്തത്.സ്കൂളിൽ പ്ലാസ്റ്റിക് കവറുകളും, കുപ്പികളും കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. വിദ്യാർഥികളും, അധ്യാപകരും സ്റ്റീൽ കുപ്പികളിലാണ് വെള്ളം കൊണ്ടുവരുന്നത്.
ഹരിത വിദ്യാലയത്തിന്റെ ഭാഗമായി നല്ലൊരു പൂന്തോതോട്ടവും ഒരുക്കിയിട്ടുണ്ട്. നാടൻ വിഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചേനയുംം, ചേമ്പും, കപ്പയും കൃഷി ചെയ്തുവരികയും സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു.വിവിധ സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ച് അവരെയും കൂടി സഹായത്തോടെ പ്രദേശത്തെ എല്ലാ വീടുകളിലും തുണി സഞ്ചി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here