പിതൃ സ്‌മരണയിൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി
തിരുന്നാവായ: കർക്കടക വാവിൽ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി. ചൊവ്വാഴ്ച വൈകിട്ട് മുതൽ സ്തീപുരുഷ ഭേദമെന്യേ വിശ്വാസികൾ ക്ഷേത്രത്തിലെത്തി. ബലിതർപ്പണ ചടങ്ങുകൾ ബുധനാഴ്ച പുലർച്ചെ രണ്ട് മുതൽ ആരംഭിച്ചു. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം അധികൃതർ ഒരുക്കിയത്.
തിരക്ക് കുറയ്ക്കാൻ ബലിതർപ്പണത്തിനുള്ള ടിക്കറ്റ് കൗണ്ടർ ചൊവ്വാഴ്ച വൈകിട്ട് മുതൽ ആരംഭിച്ചിരുന്നു. ബുധനാഴ്‌ച ഉച്ചവരെ ബലി ചടങ്ങുകൾ നടന്നു. പുഴയിൽ നീരൊഴുക്ക് കൂടിയതിനാൽ സുരക്ഷക്ക് തിരൂർ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, സിഐ ടി പി ഫർസാദ്, പൊന്നാനി തീരസംരക്ഷണസേന സിഐ എം കെ ഷാജി എന്നിവർ നേതൃത്വം നൽകി. നാട്ടുകാരുടെ സഹകരണത്തോടെ തോണിയും ഒരുക്കിയിരുന്നു. യാത്രാ സൗകര്യവുമായി പാലക്കാട്, മലപ്പുറം, പൊന്നാനി ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസി സർവീസ് നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here