വളാഞ്ചേരി നഗരസഭ ലേബർ സൊസൈറ്റി രൂപീകരണവും തൊഴിൽ സഭയും സംഘടിപ്പിച്ചു
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ ലേബർ സൊസൈറ്റി രൂപീകരണവും തൊഴിൽ സഭയും സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. നഗരസഭ യിലെ മുഴുവൻ വാർഡുകളെയും വിവിധ ക്ലസ്റ്ററുകളാക്കി ഡിസംബർ 5 വരെ മൂന്ന് ദിവസങ്ങളിലായി ആണ് തൊഴിൽ സഭ സംഘടിപിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽ, സംരംഭ സാധ്യതകളെ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും യുവാക്കളെ തൊഴിലിലേക്കും, സംരംഭങ്ങളിലേക്കും നയിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വിലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, റസീന മാലിക്ക്, വീരാൻകുട്ടി പറശ്ശേറി, കളപ്പുലാൻ സിദ്ധീഖ് ഹാജി,ഉണ്ണികൃഷ്ണൻ കെ.വി, ശൈലജ പിലാക്കോളിൽ, വ്യാപാര വ്യവസായി പ്രതിനിധി വെസ്റ്റേൺ പ്രഭാകരൻ, തുടങ്ങിയവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് വിഷയാവതരണം നടത്തി. തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യവസായ ഇന്റേൺ മാരായ ജിതിൻ, അഷക്കറലി എന്നിവരുടെ നേതൃത്തത്തിൽ ചർച്ചകൾ നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here