HomeNewsGeneralതൊഴുവാനൂർ തൈക്കാട് കുളത്തിന്റെ പഠന റിപോർട് സാക്ഷരതാ മിഷൻ പ്രത്യക പരിസ്ഥിതി പഠന സംഘം തയ്യാറാക്കി

തൊഴുവാനൂർ തൈക്കാട് കുളത്തിന്റെ പഠന റിപോർട് സാക്ഷരതാ മിഷൻ പ്രത്യക പരിസ്ഥിതി പഠന സംഘം തയ്യാറാക്കി

literacy-mission

തൊഴുവാനൂർ തൈക്കാട് കുളത്തിന്റെ പഠന റിപോർട് സാക്ഷരതാ മിഷൻ പ്രത്യക പരിസ്ഥിതി പഠന സംഘം തയ്യാറാക്കി

വളാഞ്ചേരി:കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ തൈക്കാട് കുളത്തിൻടെ  വിവര ശേഖരണാർത്ഥം സ്ഥിതി വിവര പഠന യാത്ര നടത്തി. കുളത്തിന്റെ പഴയ കാലപ്രതാപവും ചരിത്രവും പ്രദേശത്തെ നാട്ടുകാരിൽ നിന്നും ശേഖരിച്ചു  കുളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും നാട്ടുകാരായ വലിയ പറമ്പിൽ കൃഷ്ണൻ , കുഴിയിൽ തൊടി അബൂബക്കർ , വി പി കൃഷ്ണൻ കുട്ടി എന്നിവരുമായി നടത്തി .

literacy-mission

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ തൈക്കാട് കുളത്തിൻടെ സ്ഥിതി വിവര പഠനത്തിന്റെ വിവര ശേഖരണാർത്ഥം സ്ഥിതി വിവര പഠന യാസംഘo തൈക്കാട് കുളത്തിനു സമീപം

സന്ദർശനത്തിനു വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ കെ ഫാത്തിമ കുട്ടി ,  ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറി ഹൈദ്രോസ് പൊറ്റങ്ങൽ,  കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു , ബ്ലോക്ക്  സാക്ഷരതാ സമിതി അംഗം സുരേഷ് പൂവാട്ടു മീത്തൽ,  കെ മുജീബ് , എം ഗോപാലൻ , കെ ഹാരിസ് മാസ്റ്റർ , എം ഗീത , വി പി സുബ്രമണ്യൻ , പി അജിത തുടങ്ങിയവരായിരുന്നു പഠന സംഘത്തിൽ ഉണ്ടായിരുന്നത്  . തുടർ ദിവസങ്ങളിൽ ജല സ്രോതസ്സിന്ടെ റിപോർട്ട് പ്രകാശനം , പരിസ്ഥിതി സെമിനാർ തുടങ്ങിയവ നടക്കും.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!