വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം
ആതവനാട്: ദേശീയപാത 66ലെ വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ അപകടത്തിൽ പെട്ടു. വെട്ടിച്ചിറ മെട്രോ അശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി 800, ഫോർഡ് ഫിഗോ, ടൊയോട്ട എറ്റിയോസ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ പൂർണമായി തകർന്നു. കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here