HomeNewsEventsഅറിവിന്റെ ജാലകങ്ങള്‍ തുറന്ന് പറമ്പത്തുകാവില്‍ ത്രിദിന ശില്പശാല സമാപിച്ചു

അറിവിന്റെ ജാലകങ്ങള്‍ തുറന്ന് പറമ്പത്തുകാവില്‍ ത്രിദിന ശില്പശാല സമാപിച്ചു

അറിവിന്റെ ജാലകങ്ങള്‍ തുറന്ന് പറമ്പത്തുകാവില്‍ ത്രിദിന ശില്പശാല സമാപിച്ചു

വെണ്ടല്ലൂര്‍: സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ഭൂതകാലത്തേക്ക് ജാലകങ്ങള്‍ തുറന്ന് വെണ്ടല്ലൂര്‍ പറമ്പത്തുകാവില്‍ കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ത്രിദിനസംസ്‌കാര -പൈതൃകപഠന ശില്പശാല സമാപിച്ചു.

ശിലായുധങ്ങള്‍ കണ്ടെത്തിയതായും മഹാശിലായുഗ -ഇരുമ്പുസംസ്‌കൃതിയുടെ തെളിവുകള്‍ കണ്ടതും പ്രധാന കണ്ടെത്തലുകളായി. കളിമണ്‍ രൂപങ്ങളിലൂടെ കാര്‍ഷിക സാംസ്‌കാരിക ജീവിതത്തെക്കുറിച്ചുള്ള സൂചനകളും ലഭിച്ചു.

കാരണവക്കൂട്ടം സംഘടിപ്പിച്ച് വിവിധ തൊഴില്‍സമൂഹങ്ങള്‍ ഇടകലര്‍ന്ന് ജീവിച്ചതിന്റെ തെളിവുകള്‍ ഗവേഷകര്‍ പരിശോധിച്ചു. വാണിജ്യബന്ധത്തിന്റെ സൂചനകളും ഗവേഷകര്‍ക്ക് ലഭിച്ചു. സര്‍വകലാശാല നടത്തിയ പ്രാഥമികപഠനത്തിന്റെ ശാസ്ത്രീയറിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും തുടര്‍പഠനങ്ങള്‍ക്ക് സാധ്യതയൊരുക്കുകയും വേണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു.

വാമൊഴി ശേഖരണം, ഭൗമശാസ്ത്രഗവേഷകരുടെ നിരീക്ഷണം, ശില്പശാസ്ത്രവിദഗ്ധരുടെ പരിശോധന, ഉപരിതല നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശില്പശാലയുടെ ഭാഗമായി നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!