HomeNewsAccidentsവട്ടപ്പാറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; കാൽ നടയാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

വട്ടപ്പാറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; കാൽ നടയാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

valanchery-vattappara-car-accident

വട്ടപ്പാറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; കാൽ നടയാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

വളാഞ്ചേരി: വട്ടപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ദേശീയപാത 66ൽ കാവുംപുറത്തിനും വട്ടപ്പാറ പ്രധാന വളവിനും ഇടയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പൊവുകയായിരുന്ന മഹിന്ദ്ര മരാസോ കാർ നിയന്ത്രണം വിട്ട് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി അൾട്ടോ കാറിനും എതിർവശത്തേക്ക് വരികയായിരുന്ന സുസുക്കി സ്വിഫ്റ്റ് ഡിസയർ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അൾട്ടോ കാർ റോഡിൽ നിന്നും തെറിച്ച് 20 മീറ്ററിനപ്പുറത്തെ പുരയിടത്തിൽ പതിച്ചു. പുരയിടത്തിലെ ഇരുമ്പ് ഗേറ്റ് തകർത്ത ശേഷം മതിലും ഇടിച്ച് തകർത്തു. മതിലിൻ്റെ അവശിഷ്ടങ്ങൾ പതിച്ച് വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു. അപകടം നടക്കുന്ന സമയത്ത് ദേശീയപാതയോരത്തുകൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന വട്ടപ്പാറ സ്വദേശിക്ക് പരിക്കേറ്റു. മരാസോ കാറിൻ്റെയും അൾടോ കാറിൻ്റെയും ഡ്രൈവർമാരാണ് പരിക്കേറ്റ മറ്റു രണ്ട് പേർ. ആരുടെയും പരിക്ക് സാരമുള്ളതല്ല. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!