HomeNewsCrimeFinancial crimesവളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു

വളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു

trimoorthi-jewellery-valanchery

വളാഞ്ചേരിയിൽ രേഖകളില്ലാത്ത 27.5 ലക്ഷം രൂപ പിടിച്ചു

വളാഞ്ചേരി : ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച അനധികൃത പണവുമായി മൂന്ന് കാർയാത്രികർ അറസ്റ്റിൽ. കോയമ്പത്തൂരിൽനിന്ന് വളാഞ്ചേരിയിൽ വിതരണംചെയ്യാനായി കൊണ്ടുവന്ന രേഖകളില്ലാത്ത 27.5ലക്ഷം രൂപയുമായി വളാഞ്ചേരി സ്വദേശികളായ മൂന്നു പേരെയാണ്‌ പോലീസ് പിടികൂടിയത്. വളാഞ്ചേരി വൈക്കത്തൂർ ‘ത്രിമൂർത്തി നിവാസി’ൽ ദത്താസേട്ട് (54), വളാഞ്ചേരി മൂച്ചിക്കൽ കളപ്പാട്ടിൽ ഹൗസിൽ നിസാർ (36) എന്നിവരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. സ്ത്രീയുടെ പേരു വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ വലിയകുന്ന് കൊടുമുടിയിൽവെച്ചാണ് വളാഞ്ചേരി എസ്.ഐ. ജലീൽ കറുത്തേടത്തും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്.
trimoorthi-jewellery-valanchery
നടപടിക്രമങ്ങൾക്കുശേഷം മുതലുകൾ കോടതിയിൽ ഹാജരാക്കി. എസ്.ഐ. അസീസ്, സി.പി.ഒ. ദീപു ഗിരീഷ്, സഫ്‌വാൻ, എ.എസ്.ഐ. അൻവർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി സുനിൽദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി. ബിജുവിന്റെ നിർദേശപ്രകാരമാണ് പരിശോധനയും തുടർന്ന് പണവും പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!