HomeNewsAccidentsഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക്

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക്

Pookkattiri-accident-2024

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക്

എടയൂർ: സംസ്ഥാന പാത 73ലെ എടയൂർ പൂക്കാട്ടിരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മൂന്ന് ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ടൊയോട്ട എതിയോസ് കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന 2 ബൈക്കുകളും തുടർന്ന് എതിരെ വരികയായിരുന്ന മറ്റൊരും ബൈക്കും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൂന്ന് ഇരുചക്രവാഹനങ്ങളിലുമായി ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടത് മൂലമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!