HomeNewsNRIയു എ ഇ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

യു എ ഇ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

uae

യു എ ഇ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബൈ: രാജ്യത്ത് നിയമലംഘനങ്ങളിൽ പെട്ട് കഴിയുന്നവർക്ക് യു എ ഇ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ഒക്‌ടോബർ 31 വരെ മൂന്നു മാസക്കാലം നീണ്ടുനിൽക്കുന്ന ആനുകൂല്യത്തിലൂടെ രാജ്യത്തെ അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കുകയോ സ്വരാജ്യത്തേക്ക് മടങ്ങുകയോ ചെയ്യാം. കൂടാതെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകുകയും ചെയ്യാം.
uae
അനധികൃത താമസക്കാർക്ക് നിയമാനുസൃതമായ ഫീസ് അടച്ച് രേഖകൾ ശരിപ്പെടുത്തുകയോ അല്ലെങ്കിൽ നിയമനടപടികൾ അഭിമുഖീകരിക്കാതെ രാജ്യം വിടാനോ സാധിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റഖൻ അൽ റാശിദി പറഞ്ഞു.
amnesty
2013ൽ 62,000ത്തോളം അനധികൃത താമസക്കാരാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ശിക്ഷാനടപടി കൂടാതെ യു എ ഇ വിട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!