HomeNewsAccidentsകോട്ടക്കൽ സഹകരണ ആശുപത്രിക്ക് മുൻപിൽ ഓട്ടോയിടിച്ച് കുട്ടി മരിച്ചു

കോട്ടക്കൽ സഹകരണ ആശുപത്രിക്ക് മുൻപിൽ ഓട്ടോയിടിച്ച് കുട്ടി മരിച്ചു

auto accident

കോട്ടക്കൽ സഹകരണ ആശുപത്രിക്ക് മുൻപിൽ ഓട്ടോയിടിച്ച് കുട്ടി മരിച്ചു

കോട്ടക്കൽ: പറപ്പൂർ റോഡിൽ സഹകരണ ആശുപത്രിക്ക് മുൻപിൽ ഓട്ടോയിടിച്ചാണ് അപകടം, പുത്തൂർ സ്വദേശി ഒറ്റകത്ത് ലിവാഉദ്ധീന്റെ മകൻ ലെസിനാണ് (മൂന്നര) മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി വന്ന ഇവരുടെ വാഹനത്തിൽ നിന്നിറങ്ങിയ കുട്ടിയെ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടൻ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിൽന മാതാവാണ്. മൃതദേഹം ആസ്റ്റർ മിംസ് ആശുപത്രിയിൽ. കോട്ടക്കൽ പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!