പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ്; താനാളൂർ, കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികൾ ഷാർജാ ജയിലിൽ
താനൂർ: വിദേശത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ ഷാർജ ജയിലിൽ തടവിലായി. താനാളൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് അഫ്സലും കോട്ടക്കൽ, കൽപ്പകഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കളുമാണ് ജയിലിലായത്. മെയ് അഞ്ചിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഫ്സൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. നാലുദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് കാണാനില്ലെന്ന് രക്ഷിതാക്കൾ താനൂർ പൊലീസിൽ പരാതി നൽകി.
പിന്നീട് ഷാർജയിൽ ജോലിചെയ്യുന്ന തലക്കടത്തൂർ സ്വദേശി നൗഷാദ് വഴി മകൻ ജയിലിലാണെന്ന് അറിഞ്ഞു. പുളി പായ്ക്കറ്റിനുള്ളിൽ കഞ്ചാവ് കടത്തിയതിനെ തുടർന്ന് ഷാർജ എയർപോർട്ടിൽവച്ചാണ് യുവാക്കളെ പിടികൂടിയതെന്നാണ് താനൂർ പൊലീസിന് ലഭിച്ച വിവരം. പിന്നീട് അഫ്സലിന്റെ മാതാപിതാക്കൾ തിരൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. താനാളൂർ പകര സ്വദേശികളാണ് വിസ നൽകിയതെന്നാണ് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ അറിഞ്ഞതെന്നും മകനെ കെണിയിൽപ്പെടുത്തിയാണ് വിദേശത്തേക്ക് കൊണ്ടുപോയതെന്നും ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ അഫ്സത്തും പറഞ്ഞു. താനാളൂർ പകര കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയാണ് സംഭവത്തിനുപിന്നിലെന്ന് അഫ്സലിന്റെ കുടുംബം പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here