മൂന്നാക്കലിലെ ചെറുപ്പക്കാരുടെ കരുതലിൽ അലിക്ക് തിരികെകിട്ടിയത് കളഞ്ഞ് പോയ പണം
എടയൂർ: വീട് പണിക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് എടയൂർ ടി.ടി പടിയിൽ താമസിക്കുന്ന എരഞ്ഞോളി കൊട്ടാരത്ത് അലിക്ക് തന്റെ മകളുടെ പദസരം വിൽക്കേണ്ടി വന്നത്. ബാർബറായ ഇദ്ദേഹത്തിന് സ്വർണ്ണം വിൽക്കേണ്ടി വന്നതിൽ അതിയായ ദുഖവും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിലേറെ വിഷമം തോന്നിയത് സ്വർണം വിറ്റ് കിട്ടിയ പണം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു.

ഒക്ടോബർ 19 തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു ₹132200 രൂപ അടങ്ങിയ ഒരു ലേഡീസ് ബാഗ് മൂന്നാക്കൽ പള്ളി റോഡിൽ താമസിക്കുന്ന റിയാസ് കണിക്കരകത്തിനും സുഹൃത്തുക്കൾക്കും ലഭിക്കുന്നത്. പണം കണ്ടുകിട്ടിയ വിവരം റിയാസും സുഹൃത്തുക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതറിഞ്ഞ പണത്തിന്റെ അവകാശി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വച്ച് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയുടെ സാന്നിധ്യത്തിൽ പണമടങ്ങിയ ബാഗ് റിയാസ് അലിക്ക് കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here