സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു
ആതവനാട്: സ്കൂൾ സമയത്ത് സർവീസ് നടത്തരുത് എന്ന ഉത്തരവ് കാറ്റിൽ പറത്തി ആതവനാട്ടിലെ ചെറു റോഡുകളിലൂടെ ടിപ്പർ ലോറികൾ പായുന്നു. സർക്കാർ ഉത്തരവ് പ്രകാരം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്ന് മുതല്‍ 4.30 വരെയും ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ പ്രധാന റോഡുകളിൽ പരിശോധന കർശനമാക്കിയതൊടെയാണ് ടിപ്പർ ലോറികൾ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ചെറു റോഡുകൾ ഉപയോഗപ്പെടുത്തി തുടങ്ങിയത്.
പ്രധാനപ്പെട്ട രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്ന കാവുംപുറം-ആതവനാട് റുട്ടിൽ ഇന്ന് രാവിലെയുള്ള കാഴ്ചയാണിത്. ചെങ്കല്ല് കയറ്റിയ ലോറിയും കരിങ്കല്ല് കയറ്റിയ ടിപ്പറും വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്ത് നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത്. ഒരു ഷീറ്റുപയോഗിച്ച് മറച്ച നിലയിൽ ചെങ്കല്ല് കൊണ്ടുപോകുന്നുണ്ടെങ്കിലും യാതൊരു മറയുമില്ലാതെയാണ് കരിങ്കല്ല് രണ്ടാമത്തെ ലോറിയിൽ കൊണ്ടു പോകുന്നത്. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികളുടെയും മറ്റ് കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണിയായി പോകുന്ന ഇത്തരം വാഹങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here