ഡോ. ഫസൽ ഗഫൂറിന്റെ പേരിൽവഞ്ചനക്കുറ്റത്തിന് കേസ്
തിരൂർ : എം.ഇ.എസ്. സംസ്ഥാനപ്രസിഡന്റ് ഡോ. ഫസൽഗഫൂറിനെതിരേ തിരൂർ പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിനിർമാണത്തിന് നിക്ഷേപംവാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്. തിരൂർ നഴ്സിങ് ഹോം ഉടമയും പരേതനായ ഡോ. കെ. ആലിക്കുട്ടിയുടെ മകനുമായ ഡോ. അബ്ദുൽനാസർ ആണ് പരാതി നൽകിയത്.
കോഴിക്കോട് മിനി ബൈപ്പാസിൽ എം.ഇ.എസുമായി ചേർന്ന് സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനാണെന്നു പറഞ്ഞ് കമ്പനിയുണ്ടാക്കി 2013 മുതൽ 13 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി. ഡോ. ഫസൽഗഫൂറിന് പുറമെ, മകൻ റഹീം ഫസൽ, പ്രൊഫ. ജമാലുദ്ദീൻ ലബ്ബ എന്നിവരെയും കേസിൽ പ്രതിചേർത്തതായി പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here