HomeNewsEventsമാമാങ്കമഹോത്സവത്തോടനുബന്ധിച്ച് തിരുനാവായയിൽ സോവനീർ പ്രകാശനവും പഠന ക്ലാസും സംഘടിപ്പിച്ചു

മാമാങ്കമഹോത്സവത്തോടനുബന്ധിച്ച് തിരുനാവായയിൽ സോവനീർ പ്രകാശനവും പഠന ക്ലാസും സംഘടിപ്പിച്ചു

tirunavaya-mamangam-2023

മാമാങ്കമഹോത്സവത്തോടനുബന്ധിച്ച് തിരുനാവായയിൽ സോവനീർ പ്രകാശനവും പഠന ക്ലാസും സംഘടിപ്പിച്ചു

തിരുന്നാവായ: മാമാങ്കമഹോത്സവത്തോടനുബന്ധിച്ച് റി എക്കൗ കുട്ടികൾക്കായി നടത്തിയ നാവായ ഗരിമ തിരുന്നാവായ യുടെ പ്രൗഡി ശ്രദ്ധേയമായി. മാമാങ്കത്തിൻ്റെയും തിരുന്നാവായയുടെയും നൂറ്റാണ്ടുകളുടെയും പഴയ സംസ്കൃതിയി ലേക്ക് കൊണ്ടു പോയിട്ടാണ് പഠന ക്ലാസ് നടന്നത്. ക്ലാസിന് ചിറക്കൽ ഉമ്മർ നേതൃത്വം നൽകി. റി എക്കൗ പുറത്തിറക്കിയ മാമാങ്ക സ്പെഷ്യൽ പതിപ്പ് പേരാറിന്റെ പ്രകാശനം തീരൂർ ഡി.വൈ.എസ്.പി കെ എം ബിജു നിർവഹിച്ചു.കെ കെ റസാഖ് ഹാജി, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ കുന്നത്ത്,വാർഡ് മെമ്പർ പറമ്പിൽ ഹാരിസ്,പി യാഥവ്, ഉള്ളാട്ടിൽ രവീന്ദ്രൻ, സൽമാൻ കരിമ്പനക്കൽ, ഇ.എൻ.അലി, സമീർ കളത്തിങ്കൽ, ജി.മണികണ്ഠൻ,സി വി സുലൈമാൻ, കെ പി അലവി, കോഴിപുറത്ത് ബാവ ,കെ അയ്യപ്പൻ ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.റി എക്കൗമാമാങ്ക ആഘോഷത്തിൻ്റെ ഇന്ന് (5/2/23) ന് രാവിലെ 9 30 ന് പൊന്നാണി തൃക്കാവ് ദുർഗ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് മാമാങ്ക മൈത്രീ സ്മൃതിയും, വൈകീട്ട് 3:30 ന് കൊടക്കൽ ബന്തർ കടവിൽ പ്രദർശനവും ബന്തർ പുനരാവിഷ്കരണവും നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!