HomeNewsReligionതിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

തിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

തിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട∙ പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരൂർ തിരുനാവായ അറീക്കര മനയിൽ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ആലുവ പുളിയനം പാറക്കടവ് മടവന മനയിൽ എം.എസ് പരമേശ്വരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് നറുക്കെടുത്തത്.9ാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം.
perfect
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച്.ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

ചിങ്ങമാസ പൂജയ്ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.
bright-academy
ശബരിമല-മാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തില്‍ 18 പേരാണ് പങ്കെടുത്തത്. ഇത്തവണ മുതല്‍ പുതുതായി ചുമതലയേല്‍ക്കുന്ന മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!