HomeNewsEventsCelebrationതിരുനാവായ സർവോദയമേളയ്ക്ക് നാളെ തവനൂരിൽ തുടക്കം

തിരുനാവായ സർവോദയമേളയ്ക്ക് നാളെ തവനൂരിൽ തുടക്കം

sarvodaya-press-meet-2023

തിരുനാവായ സർവോദയമേളയ്ക്ക് നാളെ തവനൂരിൽ തുടക്കം

കുറ്റിപ്പുറം : എഴുപത്തഞ്ചാമത് തിരുനാവായ സർവോദയമേളയ്ക്ക് വ്യാഴാഴ്‌ച തവനൂരിൽ തുടക്കം. തവനൂരിലെ ശാന്തികുടീരം പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മേള നടക്കുക. വ്യാഴാഴ്‌ച നാലിന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്യും. മുൻ എം.പി. സി. ഹരിദാസ് അധ്യക്ഷനാകും.
Ads
പത്തിന് രാവിലെ ഒൻപതിന് സ്വരാജ് സമ്മേളനം ഹരിജൻ സേവാസംഘം പ്രസിഡന്റ് ഡോ. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്യും. ഗാന്ധിയൻ ഡോ. ആർസു അധ്യക്ഷനാകും. ഉച്ചയ്ക്ക് 12-ന് ‘അന്ത്യോദയത്തിൽനിന്ന് സർവോദയത്തിലേക്ക്’ എന്ന പരിപാടി കഥാകൃത്ത് പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്യും. മൂന്നിന് വനിതാസമ്മേളനം അഡ്വ. സുജാത വർമ ഉദ്ഘാടനംചെയ്യും. വൈകീട്ട് ലഹരിവിരുദ്ധ സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.
sarvodaya-press-meet-2023
ശനിയാഴ്‌ച രാവിലെ ഒൻപതിന് സ്വദേശി ഉത്പന്ന ബോധവത്കരണവും 11.30-ന് സ്‌മൃതി വൃക്ഷത്തൈ വിതരണവും നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ഗാന്ധിമാർഗം ചരിത്ര സാംസ്‌കാരിക സദസ്സ് മുൻ മന്ത്രി വി. കബീർ ഉദ്ഘാടനംചെയ്യും. തുടർന്ന് കാവ്യാഞ്ജലി. രാത്രി കലാപരിപാടികൾ. ഞായറാഴ്‌ച രാവിലെ ആറിന് കേളപ്പജി സ്തൂപത്തിലും സമാധിയിലും പുഷ്‌പാർച്ചനയും തുടർന്ന് ശന്തിയാത്രയും നടക്കും. ഗാന്ധിയൻമാരുടെ നേതൃത്വത്തിൽ ഭാരതപ്പുഴയിലൂടെ തോണിയിൽ തിരുനാവായ കടവിൽ എത്തുന്ന ശാന്തിയാത്ര ഗാന്ധി സ്‌മാരക പരിസരത്ത് സമാപിക്കും. വൈകീട്ട് നടക്കുന്ന സമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തിൽ മുൻ എം.പി. സി. ഹരിദാസ്, ഉണ്ണികൃഷ്ണൻ പൊന്നാനി, ഗോപാലകൃഷ്ണൻ കോലോത്ത്, കെ. രവീന്ദ്രൻ, സേതുമാധവൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!