വളാഞ്ചേരിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് പണം തട്ടി
വളാഞ്ചേരി: ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. വ്യാഴാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. തിരുവേഗപ്പുറ സ്വദേശി എരമത്ത് വീട്ടില്‍ ഹരിദാസനാണ് ഗുരുതരമായി പരിക്കേറ്റത്.
തൃശൂരിലേക്ക് പോകുവാനായി ബസ് കാത്ത് നിൽക്കുകയായിരുന്നു അക്രമത്തിനിരയായത്. വാഹനത്തിൽ കയാറാൻ തുനിയവെ പിറകിൽ നിന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വരക്കുകയായിരുന്നുവെന്ന് ഹരിദാസൻ പറഞ്ഞു.
രണ്ടു പേരാണ് അക്രമിച്ചതെന്നും തന്റെ പോക്കറ്റിലുണ്ടായിരുന്ന 16000 രൂപ അക്രമി സംഘം കവർന്നുവെന്നും ഹരിദാസൻ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് പരിക്കേറ്റ ഹരിദാസനെ നടക്കാവില്‍ ആശുപത്രിയിൽ എത്തിച്ചത്. അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
അക്രമികളെ കാണാൻ സാധിച്ചില്ല എന്ന് ഹരിദാസൻ പറഞ്ഞു. എന്നാൽ രാത്രിക്കാലങ്ങളിൽ താത്കാലിക കച്ചവടം ചെയ്യുന്ന ചിലർക്ക് ഇതിൽ പങ്കുള്ളതായി സമീപത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞതായി ഹരിദാസൻ വെളിപ്പെടുത്തി. ഹരിദാസനെ അക്രമിച്ച സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ടൌണിൽ രാത്രികാലങ്ങളിൽ യാത്ര ഭീതിജനകമായി തുടങ്ങുന്ന ഒരു അവസ്ഥാവിശേഷമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് ഭാഗത്ത് പരിപാടി കഴിഞ്ഞ് വരികയായിരുന്ന കലാകാരനെ കാർ യാത്രക്കാരൻ തട്ടികൊണ്ടുപോകാൻ ശ്രമം നടത്തുകയും മർദ്ധിക്കുകയും ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here