HomeNewsCrimeDrugതിരൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

തിരൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

tirur-drugs

തിരൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

തിരൂർ: തിരൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. തലക്കടത്തൂർ സ്വദേശിയും പുല്ലൂരിൽ താമസക്കാരനുമായ വടക്കിണിയേടത്ത് മുജീബിനെ അറസ്‌റ്റ്‌ചെയ്‌തു. തിരൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഗുഡ്സ് ഷെഡ്ഡിലെ ഗോഡൗണിൽനിന്ന്‌ 44 ചാക്കുകളിൽ ഒളിപ്പിച്ച പുകയില ഉൽപ്പന്നങ്ങളുടെ 68,000 പാക്കറ്റ് കണ്ടെടുത്തു. ഇവ കടത്താൻ ഉപയോഗിക്കുന്ന കാറും കസ്‌റ്റഡിയിലെടുത്തു.
tirur-drugs
തിരൂർ മേഖലയിലെ പുകയില ഉൽപ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനാണ്‌ മുജീബെന്ന്‌ പൊലീസ്‌ പറഞ്ഞു. ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിഐ ടി പി ഫർസാദ്, എസ്ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ പരിശോധന. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!