ഇന്ന് റമദാനിലെ അവസാന വെള്ളിയും ഇരുപത്തേഴാം രാവും ഒരുമിച്ച്; വിശ്വാസി സമൂഹം ആഹ്ളാദത്തില്‍
വളാഞ്ചേരി: വിശുദ്ധ റമദാനിലെ അവസാന വെള്ളിയും ആയിരം മാസത്തേക്കാള്‍ പുണ്യമായി കാണുന്ന 27– ാം രാവും ഒരുമിച്ച് എത്തുമ്പോള്‍ വിശ്വാസി സമൂഹം ആഹ്ളാദത്തില്‍. പള്ളികളിലും ഭവനങ്ങളിലും ഒരു പോലെ ഈ ദിനത്തില്‍ വിശ്വാസികള്‍ ഉറക്കമിളച്ച് പ്രാര്‍ഥനയില്‍ മുഴുകും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവുകൂടിയാണ് ഇരുപത്തിയേഴാം രാവ്.
വളരെ അപൂര്‍വമായാണ് ഇത്തരത്തില്‍ റമദാനില്‍ വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒരുമിച്ചെത്തുക. അതു കൊണ്ടു തന്നെ ഇതിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്നു. ആയിരം മാസം സമസ്കാരത്തിലും പ്രാര്‍ഥനയിലും മുഴുകുന്നവര്‍ക്ക് കിട്ടുന്ന പുണ്യം ഈ ഒറ്റരാവിന്റെ വിശുദ്ധികൊണ്ടു ലഭിക്കുമെന്നാണ് വിശ്വാസം. ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയുടെ പുണ്യം കൊണ്ട് എണ്‍പത്തി മൂന്നേകാല്‍ വര്‍ഷം ദൈവത്തിന്റെ തൃപ്തിയിലും പ്രവാചകദിനചര്യകള്‍ അനുസരിച്ച് ജീവിച്ചതിന്റെയും പ്രതിഫലം ലഭിക്കുമെന്നാണ്.
വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന പ്രാര്‍ഥന നോമ്പുതുറന്ന ശേഷവും തുടരും. ഇത് ശനിയാഴ്ച പുലര്‍ച്ചെ സുബഹി നമസ്കാരം വരെ നീളും. രാത്രിയില്‍ പള്ളികളില്‍ നടക്കുന്ന തറാവീഹ് നമസ്കാരത്തിനു ശേഷം ഖുര്‍ആന്‍ പാരായണം, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, മറ്റു പ്രാര്‍ഥനകള്‍ എന്നിവയുമായി വിശ്വാസികള്‍ ഒത്തുകൂടും.
Summary: today marks the last friday and 27th night of ramadan 2019
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here