HomeNewsFestivalsവള്ളുവനാട്ടിലെ പൂരങ്ങൾക്ക് കൊട്ടിക്കലാശം; തൂത കാളവേല ഇന്ന് ,പൂരം നാളെ

വള്ളുവനാട്ടിലെ പൂരങ്ങൾക്ക് കൊട്ടിക്കലാശം; തൂത കാളവേല ഇന്ന് ,പൂരം നാളെ

kala-vela

വള്ളുവനാട്ടിലെ പൂരങ്ങൾക്ക് കൊട്ടിക്കലാശം; തൂത കാളവേല ഇന്ന് ,പൂരം നാളെ

തൂത: വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് പരിസമാപ്തി കുറിച്ച് തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ഇന്നാഘോഷിക്കും, നാളെയാണ് പൂരം. തൂത പുഴയുടെ അതിർത്തി പങ്കിടുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ തട്ടകങ്ങളായി വരുന്നതാണ് തൂത ഭഗവതി ക്ഷേത്രം. രാവിലെ ആറാട്ടോടെ കാള വേലയുടെ ചടങ്ങുകൾ തുടങ്ങി. ക്ഷേത്രം തന്ത്രി ആമയൂർ മനക്കൽ രാമൻ ഭട്ടതിരിപ്പാട്,മേൽശാന്തി കൂളങ്ങര ശ്രീധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. സന്ധ്യയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള ഇണക്കാളകൾ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് ക്ഷേത്രപറമ്പിൽ സംഗമിച്ച ശേഷം രാത്രി 10 മണിയോടെ കാളയിറക്കം ആരംഭിക്കും.
vela
10.30 ന് ചെർപ്പുളശ്ശേരി ഹരിഹരന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും, അർധ രാത്രിക്കു ശേഷം മേളവും അരങ്ങേറും. കുട മാറ്റത്തിന്റേയും, കൂടി കാഴ്ചയുടേയും ചാരുതയിൽ നാളെ തൂതപ്പൂരവും ആഘോഷിക്കും. പുലർച്ചെ ആറാട്ട്, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം 11.30 ന് വഴിപാട് പൂരങ്ങൾ വരവ് തുടങ്ങും. ഉച്ചക്ക് 1.30 ന് തിടമ്പ് പൂജ നടക്കും. വൈകീട്ട് 3 മണിക്ക് വേല പനയടിയന്തിര ചടങ്ങുകൾക്ക് ശേഷം പകൽപ്പൂരം വരവ് തുടങ്ങും. തുടർന്ന് തൃശ്ശൂർ പൂരത്തെ അനുസ്മരിക്കും വിധം എ, ബി വിഭാഗങ്ങളിലായി തട്ടകത്തെ 26 ദേശങ്ങളിൽ നിന്നുള്ള ഗജവീരൻമാർ 15 വീതം പൂരപറമ്പിൽ മുഖാമുഖമായി അണിനിരന്ന് കുടമാറ്റം നടക്കും. പ്രഗത്ഭ കലാകാരൻമാർ അണിനിരക്കുന്ന തായമ്പകയും, പഞ്ചവാദ്യവും, നാഗത്തറ മേളവും, പൂരത്തിന് പ്രൗഡിയേകും. പൂരത്തിന്റെ മുന്നോടിയായി ആനച്ചമയ പ്രദർശനം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!