പ്രളയം; മണാലിയിൽ കുടുങ്ങിയ തിരൂർ സ്വദേശികൾ സുരക്ഷിതർ
മലപ്പുറം: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങിയ മലപ്പുറം തിരൂരിലെ പത്ത് പേരും സുരക്ഷിതർ. ഇന്നലെ വൈകിട്ട് ബന്ധുക്കളോട് ഫോണിൽ സംസാരിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. തിരൂരുകാരായ രണ്ട് കുടുംബങ്ങളാണ് മടങ്ങാനാവാതെ മണാലിയിലുള്ളത്. ഈ മാസം അഞ്ചിന് ദുബായിൽ നിന്നും ഡൽഹിയിലിറങ്ങി മണാലിയിലേക്ക് പോയതായിരുന്നു ഇവർ. അവിടെ സുരഭി ഹോട്ടലിൽ മുറിയെടുത്തു. ഞായറാഴ്ച രാത്രി 10.30ന് വീട്ടുകാരെ വീഡിയോ കാൾ വിളിച്ച് ഹോട്ടലും പരിസരവും കാണിച്ച് കൊടുത്തിരുന്നു. എന്നാൽ, പിന്നീട് വിളിച്ചപ്പോൾ ഇവരെ ബന്ധപ്പെടാനായില്ല. നെറ്റ് വർക്ക് പ്രശ്നം മൂലമാണ് ഫോണിൽ ലഭിക്കാത്തതെന്നും ഹോട്ടലിൽ ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചിരുന്നു. തൊട്ടടുത്ത ഹോട്ടൽ മുറികളിലായാണ് രണ്ട് കുടുംബവും മുറിയെടുത്തിട്ടുള്ളത്. ഇന്നേക്കാണ് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഇവർ ടിക്കറ്റെടുത്തിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here