ഫോറിൻ മാർക്കറ്റിൽ നിന്നും വാങ്ങിയ ഡോളർ വ്യാജൻ; തിരൂർ സ്വദേശികൾ തായ്‌ലൻഡിൽ കുടുങ്ങി
തിരൂർ ∙ അമേരിക്കൻ ഡോളറിന്റെ വ്യാജ കറൻസി തിരൂരിൽ നിന്ന് വാങ്ങിയ സംഘം തായ്‌ലൻഡിൽ കുടുങ്ങി. ജില്ലയിൽ നിന്ന് വിനോദയാത്ര പോയ സംഘമാണ് തിരൂർ ഗൾഫ് മാർക്കറ്റിൽ നിന്ന് വാങ്ങിയ ഡോളർ തായ്‌ലൻഡ് വിമാനത്താവളത്തിൽ നിന്ന് മാറ്റി വാങ്ങുന്നതിനിടെ പിടിയിലായത്.
തായ്‌ലൻഡിലെ പണവിനിമയ കേന്ദ്രത്തിൽ വച്ച് ഡോളർ മാറാൻ നൽകിയപ്പോഴാണ് വ്യാജനാണെന്നു കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഡോളർ മാറ്റി വാങ്ങാൻ നൽകിയ തിരൂർ സ്വദേശികളായ 2 പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം നിരപരാധികളെന്നു കണ്ടെത്തി വിട്ടയച്ചു. തിരൂരിൽ വ്യാജ വിദേശ കറൻസികൾ മുൻപും കണ്ടെത്തിയിരുന്നു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here