കുറ്റിപ്പുറം ഫുട്ബോൾ കൂട്ടം ടൗൺ സൂപ്പർ ലീഗ് ഫുട്ബോൾ മേള സംഘടിപ്പിച്ചു
കുറ്റിപ്പുറം : നാല് വാർഡുകളിൽനിന്ന് തിരഞ്ഞെടുത്ത 100 കളിക്കാർ. ഇവരെ ലേലത്തിലെടുത്ത് എട്ട് ക്ളബ്ബുകൾ. കാല്പന്തുകളിയുടെ വീറും വാശിയും നിറഞ്ഞ 20 രാവുകൾ. കാല്പന്ത് കളിക്ക് ഒട്ടേറെ പ്രതിഭകളെ ഇതിനകം സംഭാവനചെയ്ത കുറ്റിപ്പുറം വീണ്ടും കാൽപ്പന്ത് കളിയുടെ ഉത്സവരാവുകളൊരുക്കി മത്സര പ്രേമികളുടെ ഹൃദയംകവർന്നു. കുറ്റിപ്പുറം മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനം നൽകാനുമായാണ് കുറ്റിപ്പുറം ഫുട്ബോൾ കൂട്ടം ടൗൺ സൂപ്പർലീഗ് ഫുട്ബോൾമേള സംഘടിപ്പിച്ചത്.
സമാപനമത്സരത്തിന്റെ മുന്നോടിയായി കുറ്റിപ്പുറത്തെ പഴയകാല ഫുട്ബോൾ കളിക്കാരുടെ സൗഹൃദമത്സരവും അരങ്ങേറി. അവസാന മത്സരത്തിൽ ടൗൺ ടീം കുറ്റിപ്പുറം സൂര്യ എഫ്.സി.യെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി മത്സരം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദിഖ്, വി.പി. അഷ്റഫലി, നജീബ് കുറ്റിപ്പുറം, പി. അസീസ്, സൈനുദ്ദീൻ കക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here