HomeNewsPublic Issueവളാഞ്ചേരിയിൽ റോഡരികിലെ പാർക്കിങ് കുരുക്ക് മുറുകുന്നു

വളാഞ്ചേരിയിൽ റോഡരികിലെ പാർക്കിങ് കുരുക്ക് മുറുകുന്നു

valanchery-traffic

വളാഞ്ചേരിയിൽ റോഡരികിലെ പാർക്കിങ് കുരുക്ക് മുറുകുന്നു

വളാഞ്ചേരി: റോഡിനിരുവശങ്ങളിലുമുള്ള പാർക്കിങ് വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്നു.

ഗതാഗത പരിഷ്കരണത്തിനെടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് കുരുക്കിനു കാരണമെന്ന് നഗരവാസികൾ പറയുന്നു. സ്വകാര്യവാഹനങ്ങളാണ് റോഡിന്റെ ഇരുവശത്തുമായി നിർത്തിയിടുന്നത്.

നടപ്പാതകളില്ലാത്തതിനാൽ ഇതു കാൽനടയാത്രക്കാരെയും ബാധിക്കുന്നു. ഇതിനിടയിലൂടെ ഇരുചക്രവാഹനങ്ങളുടെ പാച്ചിലും ഭീഷണിയുയർത്തുന്നു. ആഴ്ചകൾക്കു മുൻപ് നഗരസഭാധ്യക്ഷയുടെ സാന്നിധ്യത്തിൽ വളാഞ്ചേരിയിൽ ഗതാഗത പരിഷ്കരണത്തിനു തീരുമാനമെടുത്തിരുന്നു. നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് പാടില്ലെന്നായിരുന്നു പ്രധാന തീരുമാനം.

ആദ്യദിനത്തിൽ പൊലീസും ട്രാഫിക് വാർഡന്മാരും സജീവമായി രംഗത്തുണ്ടായിരുന്നു. അന്ന് അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചു മുന്നറിയിപ്പും നൽകി.

പെരുന്നാൾ തിരക്കിൽ മണിക്കൂറുകളോളമാണ് നഗരത്തിൽ കുരുക്ക് അനുഭവപ്പെട്ടത്. ഇനി ഓണനാളുകൾ വരവായി. നാലു റോഡുകൾ ചേരുന്ന സെൻട്രൽ കവലയിൽ ഗതാഗതനിയന്ത്രണത്തിനു പൊലീസും ഹോംഗാർഡുകളും ഉണ്ടെങ്കിലും റോഡരികിലെ പാർക്കിങ് നിയന്ത്രിക്കുന്നതിൽ ഒരു നടപടിയുമില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!