വളാഞ്ചേരി – പെരിന്തല്‍മണ്ണ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
വളാഞ്ചേരി : വളാഞ്ചേരി – പെരിന്തല്‍മണ്ണ റോഡില്‍ ഗതാഗതം നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനപാത 73ല്‍ (വളാഞ്ചേരി – പെരിന്തല്‍മണ്ണ റോഡ്) വളാഞ്ചേരി ടൗണ്‍ മുതല്‍ കൊളമംഗലം വരെ റോഡിന്റെ നവീകരണം നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കൂന്നൂ.
വാഹനങ്ങള്‍ വളാഞ്ചേരി – തിരുവേഗപ്പുറ – വലിയകുന്ന് – പുക്കാട്ടിരി വഴി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകണമെന്ന് അധികൃതര്‍ അറിയിച്ചു. ദേശിയപാത 966 ല്‍ രാമനാട്ടുകര മുതല്‍ കൂട്ടിലങ്ങാടി വരെ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ മേയ് 20 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എന്‍ജിനീയര്‍ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here