HomeNewsTrafficകോട്ടയ്ക്കൽ നഗരത്തിൽ ഗതാഗത പരിഷ്കരണം നാളെ മുതൽ

കോട്ടയ്ക്കൽ നഗരത്തിൽ ഗതാഗത പരിഷ്കരണം നാളെ മുതൽ

kottakkal-muncipality

കോട്ടയ്ക്കൽ നഗരത്തിൽ ഗതാഗത പരിഷ്കരണം നാളെ മുതൽ

കോട്ടയ്ക്കൽ : ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം നഗരത്തിൽ നടപ്പാക്കുന്ന ഗതാഗതപരിഷ്കരണം വെള്ളിയാഴ്ച മുതൽ. ചങ്കുവെട്ടി ഭാഗത്തുനിന്നുവരുന്ന ബസുകൾ പാടിഞ്ഞാറ് വശത്തുകൂടിയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. മലപ്പുറംഭാഗത്തുനിന്ന് വരുന്ന ബസുകൾ മാർക്കറ്റ് റോഡ് വഴി കയറണം. വേങ്ങര, പറപ്പൂർ, പൊട്ടിപ്പാറ ഭാഗത്തുനിന്നുവരുന്ന ബസുകളും സ്റ്റാൻഡിന്റെ പിൻവശത്തുകൂടിയാണ് പ്രവേശിക്കേണ്ടത്.
kottakkal-bus-stand
യാത്രക്കാരെ കയറ്റിയശേഷം എല്ലാ ബസുകളും മുൻവശത്ത് കൂടിയാണ് പുറത്തേക്ക് പോകേണ്ടത്. ബസ്‌സ്റ്റാൻഡിലേക്കും മാർക്കറ്റിലേക്കും വരുന്ന വാഹനങ്ങൾ ബസ്‌സ്റ്റാൻഡിലെ പേ പാർക്കിങ് ഉപയോഗപ്പെടുത്തണം. കോട്ടപ്പടി മുതൽ കാവതികളം ബൈപ്പാസ് ജങ്ഷൻ വരെ വൺവേ ആക്കും. കാവതികളം ജങ്ഷൻ വഴി കോട്ടയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ പുത്തൂർ ബൈപാസ് വഴി പോകണം.
kottakkal-bus-stand
മലപ്പുറം റോഡിൽനിന്ന് പറപ്പൂരിലേക്കുള്ള ചെറുവാഹനങ്ങൾ ആര്യവൈദ്യശാലാ ധർമാശുപത്രിയുടെ മുൻപിൽനിന്ന് യുടേൺ എടുത്തുവേണം കടക്കാൻ. സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ കൂടൂതൽ പോലീസുകരെ നിയമിക്കാൻ ആവശ്യപ്പെടും. ബസ്‌സ്റ്റാൻഡ് റിങ് റോഡിൽ പാർക്കിങ് പൂർണമായി നിരോധിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!