സി.പി.എം. ജില്ലാ സമ്മേളനം; തിരൂരിൽ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരൂർ : സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.
ചമ്രവട്ടം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം -വളാഞ്ചേരി വഴി പോകണം. കോഴിക്കോട്ടുനിന്ന് തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചേളാരി- കോട്ടയ്ക്കൽ വഴിയും പോകണം. തിരൂർ ടൗൺഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ടൗൺ ഒഴിവാക്കി പോകണമെന്നും പോലീസ് അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here