മുഖ്യമന്ത്രിയുടെ സന്ദർശനം; കുറ്റിപ്പുറത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാൽ ഞായറാഴ്ച കുറ്റിപ്പുറത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതിൻ്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ. ഇത് വഴി വരുന്ന യാത്രക്കാർ സമയവും റൂട്ടും നിശ്ചയിക്കണമെന്ന് പോലീസ് പറയുന്നു. എടപ്പാൾ-കുറ്റിപ്പുറം റൂട്ടിലും കുറ്റിപ്പുറം-പൊന്നാനി റോഡിലുമായാണ് നിയന്ത്രണങ്ങളുണ്ടാവുക. തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എടപ്പാളിൽ നിന്ന് തിരിഞ്ഞ് ചമ്രവട്ടം പാലം വഴി തിരിച്ചു വിടും. ചെറുവാഹനങ്ങൾ നടക്കാവ്, കാലടി എന്നീ പ്രദേശങ്ങളിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. ഞായറാഴ്ച ഉച്ച 12 മണി വരെ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തൃശൂർ റേഞ്ച് ഡി.ഐ.ജി വിമല ആദിത്യ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്, തിരൂർ ഡി.വൈ.എസ്.പി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ചടങ്ങുകൾ നടക്കുന്ന സ്ഥലം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലയിലെ മുഴുവൻ പോലീസ് സേനകളെയും വിന്യസിക്കാനാണ് തീരുമാനം. 8 ഡി.വൈ.എസ്.പിമാർക്ക് ഓരോ പ്രദേശങ്ങളിലെ സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യം ലീവിലുള്ള ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here