തിരൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം
രൂർ: തിരൂർ ജില്ലാ ആശുപത്രി റോഡിലൂടെ തൃക്കണ്ടിയൂർ വഴി പൂങ്ങോട്ടുകുളത്തിലെ മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി തിരൂർ ട്രാഫിക് പോലീസ്. നേരത്തെ തിരൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയതിന്റെ ഭാഗമായി പൂങ്ങോട്ടുകുളത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് തൃക്കണ്ടിയൂർ മുതൽ സിറ്റി ജംഗ്ഷൻ വരെ റോഡിന്റെ വീതികൂട്ടി റോഡ് വികസന പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനം ഇപ്പോൾ നിലച്ച മട്ടാണ്. അതിനാലാണ് വീണ്ടും വൺവേ സംവിധാനം ഏർപ്പെടുത്തിയത്.
തൃക്കണ്ടിയൂർ നിവാസികൾക്കും സമീപത്തുള്ള സിനിമാ തിയേറ്ററിൽ നിന്നും വാഹനത്തിൽ എത്തുന്നവർക്കും ഇനി ചുറ്റിത്തിരിഞ്ഞ് കെ.ജി പടി വഴി വേണം മെയിൽ റോഡിൽ പ്രവേശിക്കാൻ.
ജില്ലാ ആശുപത്രിയും മിനി സിവിൽ സ്റ്റേഷനും മുനിസിപ്പാലിറ്റിയും പ്രവർത്തിക്കുന്ന ഈ റോഡിൽ നിരവധി വാഹനങ്ങളാണ് കടന്നുപോകാറ്. തിരൂർ നഗരത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി പോകാനുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡാണ് ത്യക്കണ്ടിയൂർ റോഡ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here