കുറ്റിപ്പുറം പാലത്തില്‍ മാര്‍ച്ച് 21 മുതല്‍ ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 21 രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തൃശ്ശൂര്‍ പൊന്നാനി ഭാഗത്ത് നിന്ന് പാലത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് ഭാരവാഹനങ്ങള്‍ ഒഴികെ മുഴുവന്‍ യാത്രവാഹനങ്ങളും മാര്‍ച്ച് 21ന് പാലത്തിലൂടെ കടന്ന് പോകാം. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ പൊന്നാനി ഭാഗത്തേക്കുള്ള ഭാരവാഹനങ്ങളും തൃശ്ശൂര്‍ പൊന്നാനി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വാഹനങ്ങളും കുറ്റിപ്പുറം പാലത്തില്‍ പ്രവേശിക്കാതെ തിരിഞ്ഞുപോകണം.
കുറ്റിപ്പുറം പാലത്തില്‍ പ്രവേശിക്കാതെ തിരിഞ്ഞ് പോകാവുന്ന റൂട്ടുകള്‍ (യാത്രാവാഹനങ്ങള്‍ ഒഴികെ എല്ലാ ഭാരവാഹനങ്ങളും തിരിഞ്ഞ് പോകാവുന്ന റൂട്ടുകള്‍)
1. എടരിക്കോട് നിന്നും തിരിഞ്ഞ് തിരൂര്‍ ചമ്രവട്ടം പാലംവഴി.
2. പുത്തനത്താണിയില്‍ നിന്നും തിരിഞ്ഞ് തിരുന്നാവായ-കൊടക്കല്‍-ആലത്തിയൂര്‍- ചമ്രവട്ടം പാലം വഴി.
3. വളാഞ്ചേരിയില്‍ നിന്നും കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴി.
തൃശ്ശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക്(ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തിരിഞ്ഞ് പോകാവുന്ന റൂട്ടുകള്‍)
1. നടുവട്ടത്തില്‍ നിന്നും തിരിഞ്ഞ് കരിങ്കല്ലത്താണി-ചമ്രവട്ടം ജംങ്ഷന്‍-ചമ്രവട്ടം പാലം വഴി.
2. എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം പാലം വഴി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here