വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്; റെഗുലേറ്ററി കമ്മിറ്റി നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ സർവകക്ഷിയോഗ തീരുമാനം
വളാഞ്ചേരി : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നേരത്തേയെടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നഗരസഭാഹാളിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. സെൻട്രൽ ജങ്ഷനിൽനിന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, തൃശ്ശൂർ, കോഴിക്കോട് റോഡുകളിൽ നൂറുമീറ്റർ അകലെവരെ അനധികൃത പാർക്കിങ് നിരോധിക്കാനും 14 വരെ ഇതുസംബന്ധിച്ച് ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
15 മുതൽ ഇതു ലംഘിക്കുന്നവരിൽനിന്ന് പിഴചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളും. ബസ്‌സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കുന്നതോടൊപ്പം കോഴിക്കോട്, പെരിന്തൽമണ്ണ റോഡുകളിലെ പേ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ റംല മുഹമ്മദ്, വളാഞ്ചേരി പോലീസ് ഓഫീസർ കെ. സുധീർ, തിരൂർ എസ്.ആർ.ടി.ഒ. ബേബി ജോസഫ്, പി.ഡബ്ല്യു.ഡി. ഓവർസിയർ ഷരീഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ. മുഹമ്മദാലി, എം. ജയകുമാർ, ടി.പി. അബ്ദുൽതാഹിർ, സ്ഥിരംസമിതി അധ്യക്ഷർ, വിവിധ രാഷ്‌ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here