ഗതാഗതക്കുരുക്കഴിക്കല്‍: വളാഞ്ചേരിയിലെ സിഗ്‌നല്‍ ലൈറ്റ് മാറ്റി സ്ഥാപിച്ചു
വളാഞ്ചേരി: വളാഞ്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നഗരസഭ തുടക്കമിട്ടു. ജംഗ്ഷനില്‍ കോഴിക്കോട് റോഡില്‍ നിന്നും പെരിന്തല്‍മണ്ണ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിലേക്ക് തള്ളി നിന്നിരുന്ന ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തി.
കോഴിക്കോട് പെരിന്തല്‍മണ്ണ റൂട്ടില്‍ ഫ്രീ ലെഫ്റ്റ് ലഭിക്കുതിന് നിലവിലുണ്ടായിരുന്ന തടസ്സങ്ങളില്‍ പ്രധാനമായിരുന്നു റോഡിലേക്ക് തള്ളി നിന്നിരുന്ന ഈ സിഗ്നല്‍ പോസ്റ്റ്. ഈ ഭാഗത്തെ ദേശീയ പാതയും പൊതുമരാമത്ത് വകുപ്പ് റോഡും തമ്മിലുള്ള നിരപ്പ് വ്യത്യാസവും പരിഹരിക്കേണ്ടതുണ്ട്. അതിനായി നഗരസഭയുടെ ചെലവില്‍ പ്രവൃത്തി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയിട്ടുണ്ട്. റോഡിലെ നിരപ്പ് വ്യത്യാസം ഉടന്‍ പരിഹരിക്കുമെുന്നും വാഹനങ്ങള്‍ സുഗമമായി പെരിന്തല്‍മണ്ണ റോഡിലേക്ക് കടുപോകുവാന്‍ അത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുതായും നഗരസഭാ ചെയര്‍പേഴ്‌സണ് എം. ഷാഹിന ടീച്ചര്‍ പറഞ്ഞു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ഡോ. കെ.ടി. ജലീല്‍, എം.എല്‍.എ. ആബിദ് ഹുസൈന്‍ തങ്ങള്‍, നഗരസഭാ ചെയര്‍പേഴ്‌സണ് തുടങ്ങിയവര്‍ പങ്കെടുത്ത് നടന്ന ‘വളാഞ്ചേരീസ്’ വാട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ നഗരസഭ വാഗ്ദാനം ചെയ്ത കാര്യമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചതെന്നും വളാഞ്ചേരി ട്രാഫിക് റഗുലേറ്ററി കമ്മറ്റി ഇത്തരമൊരു തീരുമാനം കൈക്കൊള്ളണമെ് നഗരസഭയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നഗരസഭാ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. അബ്ദുന്നാസര്‍, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, കൗസിലര്‍മാരായ നൗഫല്‍ പാലാറ, മൂര്‍ക്കത്ത് മുസ്തഫ, ഷിഹാബുദ്ദീന്‍, പി.പി. ഹമീദ്, മുഹമ്മദ് യഹിയ തുടങ്ങിയവര്‍ സിഗ്നല്‍ ലൈറ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് നേതൃത്വം നല്‍കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here