ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു
കുറ്റിപ്പുറം: ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു. ദുരന്തനിവാരണത്തില്‍ താത്പര്യമുള്ള ദുരന്തനിവാരണത്തില്‍ താത്പര്യമുള്ള വ്യത്യസ്ത അഭിരുചികളുള്ള വ്യക്തികൾക്ക് ഒരു അവശ്യഘട്ടത്തിൽ അവരുടേതായ പങ്ക് വഹിക്കേണ്ടതെങ്ങനെ എന്ന് മനസ്സിലാക്കുകയാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 26-08-18 രാവിലെ 9 30 മുതൽ കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ആഡിറ്റോറിയത്തിൽ വച്ചാണ് ഏകദിന പരിശീലന ക്യാമ്പ് നടത്തുന്നത്.
മലപ്പുറം ജില്ലാ ഭരണകൂടവും വിവിധ പ്രദേശങ്ങളിലുള്ള സാമൂഹ്യ സന്നദ്ധ പ്രവര്ത്തരകരുടെ കൂട്ടായ്മയായ ACT ON എന്ന സംഘടനയും ചേർന്നാണ് ഇത്തരമൊരു ക്യാമ്പ് നടത്തുന്നത്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് വളണ്ടിയേർസിനെ എത്തിക്കുക എന്നതാണ് ACT ON ലൂടെ പ്രാവർത്തികകമാകുന്നത്.
മലപ്പുറം ജില്ലാ കലക്‌ടർ ശ്രീ അമിത് മീണ IAS, ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ പ്രതീഷ് കുമാർ IPS, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന എന്നിവർ നേതൃത്വം നൽകും. പ്രശസ്ത ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധനും Doctors Without Borders എന്ന സംഘടനയുടെ സൗത്ത് ഏഷ്യ ജനറൽ സെക്രെട്ടറിയും 30 ഓളം രാജ്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക് നേതൃത്വം കൊടുക്കുകയും ചെയ്ത ഡോ.സന്തോഷ് കുമാര്‍ ക്ലാസ് നടത്തുന്നു. ഒപ്പം നേപ്പാള്‍ ഭൂകമ്പകാലത്ത് എമര്ജെരന്സിര ടീമില്‍ പ്രവര്ത്തിുച്ച ഡോ. നസീര്‍, നജീബ് കുറ്റിപ്പുറം, പ്രശസ്ത സൈക്കോളജിസ്റ് ഡോ. ജവാദ് റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും. രജിസ്ട്രേഷൻ രാവിലെ 9:30ന്. പ്രവേശനം തികച്ചും സൌജന്യം. ബന്ധപ്പെടുവാൻ വിളിക്കുക: 9447227710, 9895771231, 9846640450
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here