ആടു വളർത്തൽ പദ്ധതി: ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നടത്തുന്ന നാലുദിവസത്തെ പരിശീലന പരിപാടി തുടങ്ങി
ആതവനാട്: സംസ്ഥാനസർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നടത്തുന്ന നാലുദിവസത്തെ പരിശീലനപരിപാടി തുടങ്ങി. കഞ്ഞിപ്പുരയിലെ എൽ.എം.ടി.സി. സെമിനാർ ഹാളിൽ ജില്ലാപഞ്ചായത്തംഗം മൂർക്കത്ത് ഹംസ ഉദ്ഘാടനംചെയ്തു. ബ്ലോക്കംഗം ഒ.കെ. സുബൈർ അധ്യക്ഷതവഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി. ഉമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ഷഹർബാൻ, വാർഡ് അംഗം അഷറഫ് നെയ്യത്തൂർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.യു. അബ്ദുൾ അസീസ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ഹാറൂൺ അബ്ദുൾറഷീദ്, ആതവനാട് എൽ.എം.ടി.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷാജൻ ജേക്കബ്, ഫീൽഡ് ഓഫീസർ പി. ജയൻ എന്നിവർ പ്രസംഗിച്ചു. അടുത്ത ബാച്ചിനുള്ള രജിസ്ട്രേഷന്: 8089293728.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here