എടയൂർ ഗ്രാമ പഞ്ചായത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിൽപെട്ട പൊതു വിദ്യാലയങ്ങളിലെ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന്റെ പഞ്ചായത്ത് തല ഉദ്‌ഘാടനം എടയൂർ ഒടുങ്ങാട്ട് കുളത്തിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ കെ പ്രമീളയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി വിശ്വനാഥൻ, ടി അബ്ദുള്ളകുട്ടി, കെ.കെ ശോഭന, ആർ . കെ സുബ്രഹ്മണ്യൻ, സി. കുഞ്ഞാലി കുറ്റിപ്പുറം ബി ആർ സി ട്രെയിനർ പി അച്ചുതൻ, പഞ്ചായത്ത് തല നീന്തൽ പരിശീലനത്തിന്റെ ചുമതല വഹിക്കുന്ന വടക്കുംപുറം എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, എടയൂർ നോർത്ത് എ എം എൽ പി സ്കൂൾ അധ്യാപകൻ കെ സുബൈർ, പ്രധാന അദ്ധ്യാപിക പ്രേമലത കെ വി , ടി എം കൃഷ്ണരാജൻ, സിദ്ധീഖ് കെ, പി വഹീദ, എം ഷാനി എന്നിവർ സംബന്ധിച്ചു. എടയൂർ പഞ്ചായത്തിൽ 2018-19 വർഷം ആരംഭിച്ച നീന്തൽ പരിശീലന പരിപാടി ഈ വർഷവും തുടരുകയാണ്. മലപ്പുറം ജില്ലയിൽ പദ്ധതി വിഹിതം ഉപയോഗിച്ച് നീന്തൽ പരിശീലനം ആരംഭിച്ച ആദ്യത്തെ ഗ്രാമ പഞ്ചായത്താണ് എടയൂർ. കോഴിക്കോട് സ്വിമ്മിംഗ് പൂൾ പരിശീലക അമ്പിളി ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകിവരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here