HomeNewsGeneralഎന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ; വളാഞ്ചേരി നഗരസഭയിലെ വാർഡ്തല എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ; വളാഞ്ചേരി നഗരസഭയിലെ വാർഡ്തല എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി

enumerator-training-valanchery

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ; വളാഞ്ചേരി നഗരസഭയിലെ വാർഡ്തല എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി

വളാഞ്ചേരി: തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നതിനും വഴികാട്ടുന്നതിനുമായി കുടുംബശ്രീ വാർഡ്തല എന്യൂമാറേറ്റർമാർക്കുള്ള രണ്ടു ദിവസത്തെ പരിശീലനത്തിനു വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 66 എന്യൂമാറേറ്റർമാർക്കാണ് പരിശീലനം നൽകുന്നത്. ഓരോ വീടുകളും സന്ദർശിച്ചു 18 മുതൽ 59 വയസ്സുവരെ പ്രായമുള്ള വരിൽ നിന്നും തെഴിൽ അന്വേഷകരെ കണ്ടെത്തി തൊഴിലിലേക്കുള്ള വഴികാട്ടുകയാണ് ക്യാമ്പയിൻ കൊണ്ടു ഉദ്ദേശിക്കുന്നത്, പരിശീലനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്‌തി ഷൈലേഷ് അധ്യക്ഷത വഹിച്ചു സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു.
enumerator-training-valanchery
നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ബദരിയ്യ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കുകയും എന്യൂമറേറ്റർമാർക്കുള്ള ക്ലാസുകൾ സി.ഡി. എസ് തല ആർ. പി മൈമൂന, കില ആർ. പി വാഹിദ് എന്നിവർ നൽകി മൊബൈൽ ആപ്പിന്റെ ഉപയോഗം ടെക്നിക്കൽ അസിസ്റ്റന്റ് ജയേഷ് നൽകുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!