HomeNewsTrainingതൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനുള്ള പ്രക്രിയയുടെ ഒന്നാം ഘട്ട പരിശീലനങ്ങൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കം കുറിച്ചു

തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനുള്ള പ്രക്രിയയുടെ ഒന്നാം ഘട്ട പരിശീലനങ്ങൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കം കുറിച്ചു

kuttippuram-block-thozhilurapp

തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനുള്ള പ്രക്രിയയുടെ ഒന്നാം ഘട്ട പരിശീലനങ്ങൾക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കം കുറിച്ചു

വളാഞ്ചേരി:ഗ്രാമീണ ജനതയുടെ അടിസ്ഥാന വിഭാഗങ്ങളെ ചേർത്ത് പിടിച്ച് കൊണ്ടാണ് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുമ്പോട്ട്ഗമിക്കുന്നത്. കാർഷിക മേഖലയിലെ സമഗ്ര വികസനത്തോടൊപ്പം ദുർബല വിഭാഗങ്ങളുടെ ക്ഷേമവും ഉപജീവന വ്യവസ്ഥയും ശക്തിപ്പെടുത്താൻ തൊഴിലുറപ്പ് പദ്ധതിയെ സാങ്കേതിക മേൻമയോടെ കൂടുതൽ കരുത്തുറ്റതാക്കുകയാണ്.ജിയോഗ്രാഫിക് ഇൻഫർമേഷനിൽ അധിഷ്ഠിതമായി പ്ലാൻ തയ്യാറാക്കി മികച്ച ശാസ്ത്രിയ സങ്കേതങ്ങളുടെ പിൻബലത്തോടെ തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനുള്ള പ്രക്രിയയുടെ ഒന്നാം ഘട്ട പരിശീലനങ്ങൾക്ക് തുടക്കം കുറിച്ചു.
kuttippuram-block-thozhilurapp
കുറ്റിപ്പുറം ബ്ലോക്കിന് കീഴിലെ ഇരിമ്പിളിയം, മാറാക്കര ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികൾക്ക് ശിൽപ്പശാല സംഘടിപ്പിച്ചു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് KTആസാദലിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് വസിമ വേളേരി ഉൽഘാടനം ചെയ്തു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി സജ്ന ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ OK സുബൈർ, ബിഡിഒ കെ അജിത, ജോയിൻ്റ് ബിഡിഒ സി റഷീദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവരും സംസാരിച്ചു. ഗ്രാമീണ മേഖലയുടെ മുന്നേറ്റത്തിന് പുതിയ ഗതിവേഗം നൽകുന്ന ശിൽപ്പശാല ഏറെ ശ്രദ്ധേയമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!