HomeNewsEventsകറൻസി രഹിത ഇടപാടുകളെക്കുറിച്ച് വ്യാപരികൾക്ക് പരിശീലനം നൽകി

കറൻസി രഹിത ഇടപാടുകളെക്കുറിച്ച് വ്യാപരികൾക്ക് പരിശീലനം നൽകി

കറൻസി രഹിത ഇടപാടുകളെക്കുറിച്ച് വ്യാപരികൾക്ക് പരിശീലനം നൽകി

കോട്ടയ്ക്കല്‍: കോട്ടയ്ക്കലിനെ ഡിജിറ്റല്‍ നഗരമാക്കുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് ഏകദിന തീവ്രപരിശീലനക്യാമ്പ് നല്‍കി. കോട്ടയ്ക്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കറന്‍സിരഹിത ഇടപാടുകളെക്കുറിച്ചുളള ക്യാമ്പ് നടത്തിയത്.
ധനകാര്യസ്ഥാപനങ്ങളുടെയും അക്ഷയസെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലീഡ് ബാങ്ക് cashles banking xpay cash walletമാനേജര്‍ അബ്ദുല്‍ ജബ്ബാര്‍, യു.എ.ഇ എക്സ്‌ചേഞ്ച് കോഴിക്കോട് റീജിയണൽ മാനേജർ സുനിൽ ബാബു, അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, യൂണിറ്റ് പ്രസിഡന്റ് കെ.പി.കെ. ബാവഹാജി, ടി. അബ്ദുല്‍ഗഫൂര്‍, അനില്‍ ഐപ്പ്, ടി.പി. ദാമോദരന്‍, പോക്കര്‍ ഹാജി, പി.കെ. അബ്ദുല്‍നിസാര്‍, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒട്ടേറെ വ്യാപാരികളും ക്യാമ്പില്‍ പങ്കെടുത്തു.

ചടങ്ങിൽ ഓരോ ധനകാര്യസ്ഥാപനങ്ങളും അവരവരുടെ കറൻസി രഹിത ഇടപാടുകൾക്കുള്ള മൊബൈൽ വാലറ്റുകൾ വ്യാപാരികൾക്ക് പരിചയപ്പെടുത്തി. സ്‌റ്റേറ്റ് ബാങ്ക്, കനറ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ മുൻ‌നിര പൊതു‌മേഖലാ ബാങ്കുകളും, ആക്സിസ്, എച്‌ഡി‌എഫ്‌സി,ഐ‌ഡി‌ബി‌ഐ തുടങ്ങിയ സ്വകാര്യ ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ യു‌എഇ എക്സ്‌ചേഞ്ചും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!