കുറ്റിപ്പുറത്ത് ട്രാൻസ്ജെന്ററിനു നേരെ ആക്രമണം
കുറ്റിപ്പുറം: കുറ്റിപ്പുറത്തു വെച്ച് കഴിഞ്ഞ ദിവസം രാത്രി ട്രാൻസ്ജെൻഡർ യുവതിയെ ക്രൂരമായി മർദ്ധിച്ചു. രാത്രി 2.20 നാണ് സംഭവം. നീലാഞ്ജന എന്ന ട്രാൻസ് യുവതിയെയാണ് വൈറ്റ് അൾട്ടോ കാറിൽ എത്തിയ മൂന്ന് യുവാക്കൾ കാറിൽ കയറാൻ നിർബന്ധിക്കുകയും അത് നിരസിച്ചതിനെ തുടർന്ന് നെഞ്ചിൽ ചവിട്ടി റോഡിൽ ഇടുകയും, കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും, 4800 രൂപയും ഐഡന്റിറ്റി രേഖകളുമടങ്ങുന്ന പേഴ്സ് തട്ടിപ്പറിക്കുകയും ചെയ്തത്.
“നിങ്ങളെ പോലുള്ളവരെ ജീവിക്കാൻ അനുവദിക്കുക ഇല്ലെന്നും, എവിടെ വെച്ച് കണ്ടാലും പിടിച്ച് ബലാത്സംഗം ചെയ്യുമെന്നും അക്രമികൾ ഭീഷണിപ്പെടുത്തി. തുടർന്ന് ജെന്റർ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുകയും കേട്ടാലറക്കുന്ന ഭാഷയിൽ തെറി പറയുകയും ചെയ്തതായി പരുക്കേറ്റ യുവതി പറയുന്നു. തുടർന്ന് കുറെ ദൂരം റോഡിലൂടെ കാറിന്റെ ഡോറിലിട്ട് വലിച്ചിഴക്കുകയും ശേഷം എടപ്പാൾ ഭാഗത്തേക്ക് കാർ ഓടിച്ചു പോകുകയും ചെയ്തു.
പരുക്കേറ്റ യുവതിയെ കുറ്റിപ്പുറം ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. ചികിത്സക്ക് ശേഷം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here