വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി
ആതവനാട്: അബദ്ധത്തിൽ കിണറ്റിലകപ്പെട്ട് നാല് ദിവസത്തോളമായി കുടുങ്ങിയ പൂച്ചക്ക് രക്ഷകരായത് ട്രോമ കെയർ വളണ്ടിയർമാർ. വെട്ടിച്ചിറയിൽ ഫോക്കസ് ആട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിന് സമീപത്തെ കിണറ്റിലകപ്പെട്ട പൂച്ചക്കാണ് വളാഞ്ചേരി ട്രോമാകെയർ പ്രവർത്തകർ തുണയായത്. അബദ്ധവശാൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വളാഞ്ചേരിയിലെ ട്രോമാകെയർ പ്രവർത്തകർ അറിഞ്ഞ് ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.
വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളായ ലീഡർ സൈഫു പാടത്തിൻ്റെ നേതൃത്വത്തിൽ ജാസിർ , സതീഷൻ എന്നിവർ ചേർന്നാണ് അവശയായ പൂച്ചയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആട്ടോമൊബൈൽ ജീവനക്കാർ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചെങ്കിലും അവശയായ പൂച്ച ഭക്ഷണം കഴിച്ചിരുന്നില്ല. പൂച്ച കരക്കെത്തിയതിൻ്റെ ആശ്വാസത്തിലാണ് വർക്ക്ഷോപ്പ് ജീവനക്കാർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here