പാഴൂർ – അത്താണിക്കൽ റോഡിൽ യാത്രാദുരിതം
കുറ്റിപ്പുറം : പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണപദ്ധതിയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച പാഴൂർ -അത്താണിക്കൽ റോഡിന്റെ ടാറിങ് പ്രവർത്തനങ്ങൾ നവംബറിൽ തുടങ്ങും. ജൽജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തീകരിക്കാൻ വൈകുന്നതാണ് റോഡ് ടാറിങ് വൈകാൻ കാരണമായത്.
ഈ മാസം അവസാനത്തോടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയാകും. പൈപ്പിടൽ നടക്കുന്നതിനാൽ പുനർനിർമാണ പ്രവർത്തനങ്ങൾ നിലച്ച ഈ റോഡിൽ യാത്രാദുരിതം രൂക്ഷമാണ്. റോഡിൽ പലയിടത്തും വലിയ കുഴികളും ചളി നിറഞ്ഞ അവസ്ഥയുമാണ്. ചളിനിറഞ്ഞ ഭാഗങ്ങളിൽ ഇരുചക്രവാഹനയാത്രികരും കാൽനടക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഏറെ കടമ്പകൾ കടന്നാണ് പാഴൂർ- അത്താണിക്കൽ റോഡിന്റെ പുനർനിർമാണം കഴിഞ്ഞവർഷം ആരംഭിച്ചത്.
ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2021-ൽ ആണ് ഈ റോഡിന്റെ പുനർനിർമാണം പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 3.541 കിലോമീറ്റർ ദൂരം വരുന്ന റോഡ് പുനർനിർമിക്കാനുള്ള കരാർ പി.എം.ആർ. കൺസ്ട്രക്‌ഷൻ കമ്പനിയാണ് എടുത്തിരിക്കുന്നത്. ജി.എസ്.ടി. ഉൾപ്പെടാതെ 2.482 കോടി രൂപയ്ക്കാണ് കരാറെടുത്തിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here