HomeTravelമലപ്പുറത്ത് നിന്ന് വെറും 750 രൂപയ്ക്ക് ഊട്ടിയിൽ പോകാം!

മലപ്പുറത്ത് നിന്ന് വെറും 750 രൂപയ്ക്ക് ഊട്ടിയിൽ പോകാം!

ksrtc-perinthalmanna-mundakkayam

മലപ്പുറത്ത് നിന്ന് വെറും 750 രൂപയ്ക്ക് ഊട്ടിയിൽ പോകാം!

മലപ്പുറം: സഞ്ചാരികളുടെ പറുദീസയായ ഊട്ടിയിലെ വിസ്മയ കാഴ്ചകൾ കെഎസ്ആർടിസിക്കൊപ്പം ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കാം. നീലഗിരി കുന്നുകളിലെ കോടമഞ്ഞിൻ തണുപ്പിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലപ്പുറത്തുനിന്ന് 11ന് കെഎസ്ആർടിസി ഉല്ലാസയാത്ര നടത്തും. പുലർച്ചെ നാലിന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തുന്നതാണ് പാക്കേജ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യാത്രാക്കൂലി, പ്രവേശന ടിക്കറ്റുകൾ അടങ്ങുന്ന യാത്രക്ക് 750 രൂപയാണ്.
ooty-flower-show
മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, നാടുകാണിച്ചുരം, ഗൂഡല്ലൂർ വഴി രാവിലെ 10ന് ഊട്ടിയിൽ എത്തും. നീഡിൽ വ്യൂ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ബോട്ട് ഹൗസ്, ചിൽഡ്രൻ പാർക്ക്, ബൊട്ടാണിക്കൽ ​ഗാർഡൻ എന്നിവിടങ്ങളില്‍ സന്ദർശിച്ച് രാത്രി ഏഴിന്‌ ഊട്ടിയിൽനിന്നും തിരിക്കും. എല്ലാ സ്ഥലങ്ങളിലും വളരെ മികച്ച സൗകര്യങ്ങളാണ് സഞ്ചാരികൾക്കായി കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്. ഫോൺ: 9447203014, 9495306404, 9995726885.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments

Leave A Comment

Don`t copy text!